മുത്തച്ഛന്‍

ഞാന്‍ കേട്ടിട്ടുള്ള ഒരു തമാശ പറയട്ടെ .....കണ്ണൂരാണ് സംഭവം.. കണ്ണൂര്‍ എന്ന് പറഞ്ഞാല്‍ രക്തസാക്ഷികളും രാഷ്ട്രീയക്കാരും നിറഞ്ഞ സംസ്ഥാനം ...എല്ലാവരുടെ വീടുകളിലും കുറെ ഫോട്ടോസ് ചുമരില്‍ തൂക്കി ഇട്ടിട്ടുണ്ടാവും ....കൂടുതലും ഇ എം എസ് ..കാറല്‍ മാര്‍ക്സ് ....അങ്ങിനെ ആരാണെന്നു ചോദിച്ചാല്‍ അറിയാത്തവരുടെ പോലും ഫോട്ടോ പോലും ഉണ്ടാവും ചുമരില്‍ ....!! നാട്ടില്‍ തെണ്ടി തിരിഞ്ഞു നടന്നു ...ദുബായില്‍ പോയി കുറച്ചു കാശൊക്കെ ഉണ്ടാക്കി ഒരുത്തന്‍ പുത്തന്‍ പണക്കാരനായി നാട്ടില്‍ എത്തിയിട്ടുണ്ട് ...വിദ്യാഭ്യാസം ഒന്നും ഇല്ല കാര്യമായിട്ട് ...അങ്ങേരു നല്ല കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ വച്ച് ...ചുള്ളനായി ..അവന്‍റെ കൂട്ടുകരനുമോത് പെണ്ണുകാണാന്‍ പോയി... പെണ്ണിന്‍റെ വീട്ടുകാര്‍ തികഞ്ഞ കമ്മ്യൂണിസ്റ്റ്‌കാര്‍ ..വീട്ടില്‍ ഇ എം എസ് മുതല്‍ നായനാര്‍ വരെ ചുമരില്‍ തൂങ്ങി കിടപ്പുണ്ട് ...പെണ്ണിനും വീട്ടുകാര്‍ക്കും കുറച്ചു വിദ്യാഭ്യാസം ഉണ്ട് ...ഇവനും കൂട്ടുകാരനും കൂടെ വീട്ടില്‍ കയറി... സംസാരിക്കാന്‍ തുടങ്ങി ...ദുബായ് അങ്ങിനെയാണ് ഇങ്ങനെയാണു ...ഷേക്ക്‌ ഇവനോട് സംസാരിച്ചു ...എന്നൊക്കെ തട്ടി വിടുന്നുണ്ട് ...ഇടക്കെ ഓരോ ഇംഗ്ലീഷ് വാക്കുകളും പറയുന്നുണ്ട് ...അങ്ങിനെ പെണ്‍കുട്ടി വന്നു ചായയും കൊണ്ട് ...പിന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവിടെ നിന്നും മാറി കൊടുത്തു ...ഇവര്‍ക്ക് എന്തെങ്ങിലും പരസ്പരം സംസാരിക്കാന്‍ വേണ്ടി ...ഇവന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി ..ഒന്നും ചോദിയ്ക്കാന്‍ പറ്റുന്നില്ല ...അങ്ങിനെ പേര് ചോദിച്ചു ...അവള്‍ ഉത്തരം പറഞ്ഞു ..ഇവന്‍ അവളെ നോക്കാതെ ചുമരില്‍ നോക്കിയപ്പോള്‍ ...അവിടെ രാഷ്ട്രീയകരല്ലാത്ത ഒരാളുടെ ഫോട്ടോ കണ്ടു ...അത് ഭഗത് സിംഗ് ആണെന്ന് ഇവന് മനസിലായില്ല ...ഇവന്‍ നോക്കിയപ്പോള്‍ ഫോട്ടോയില്‍ ഉള്ള ആള്‍ പട്ടാളക്കാരനെപ്പോലെ തൊപ്പി ഒക്കെ വെച്ച് ..യൂണിഫോം ഒക്കെ ഇട്ടു ..മീശയും പിരിച്ചു ഇരിക്കുന്നു ...ഇവന്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് വിചാരിച്ചു ...ഫോട്ടോയില്‍ നോക്കി എടുതടിചോണം ചോദിച്ചു ..."മുത്തച്ഛന്‍ ആണല്ലേ ....ഞാന്‍ കേട്ടിട്ടുണ്ട് ...പട്ടാളത്തിലായിരുന്നു അല്ലെ മുത്തച്ഛന്‍ ..." ഇത് കേട്ട് പെണ്‍കുട്ടിക്ക് എന്ത് തോന്നി എന്ന് നിങ്ങള്‍ ഉഹിച്ചോ !!

രക്ത സാക്ഷികള്‍ സിന്ദാബാദ്‌

എന്‍റെ നാട്ടിലെ ഒരു സുഹൃത്തിനെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത് ... സുഹൃത്ത് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയം .ഇവന്‍ ഒരു ഇടതുപക്ഷ വിദ്യാര്ത്ഥി സംഘടനയില്‍ അംഗവുമാണ് ..അങ്ങിനെ ഒരു ദിവസം രാത്രി വായനശാലയില്‍ നിന്നും ഒരു 11 മണിയോടെ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോവുന്നു ..വെളിച്ചമോന്നും ഇല്ലാത്ത ഒരു വഴിയിലൂടെ ആണ് ഇവന്‍റെ നടത്തം .. പെട്ടെന്ന് പിന്നില്‍ നില്ക്കുന്ന ഒരു തെങ്ങില്‍നിന്നും ഒരു പട്ട ഇവന്‍റെ പിന്നില്‍ വീണു ...ഇവന്‍ വിചാരിച്ചു ഇവനെ ആരോ ആക്രമിക്കാന്‍ വരുന്നു എന്ന് എന്നാല്‍ പിന്നിലേക്കു തിരിഞ്ഞു നോക്കാന്‍ ഉള്ള ധൈര്യം ഇവന് ഇല്ല ...ഇവന്‍ നിന്നിടത്തു തന്നെ നിന്നു മുഷ്ടി ചുരുട്ടി ...തുടങ്ങി മുദ്രാവാക്യങ്ങള്‍ രക്ത സാക്ഷികള്‍ സിന്ദാബാദ്‌ ....രക്ത സാക്ഷികള്‍ മരിക്കുന്നില്ല ...കുറച്ചു കഴിഞ്ഞിട്ടും ഇവനെ ആരും അക്രമിക്കുന്നില്ല അപ്പോളാണ് അവന് മനസിലായത് അതൊരു തെങ്ങിന്‍റെ പട്ട വീണതാണെന്നു പക്ഷെ അപ്പോളേക്കും ഇവന്‍റെ മുദ്രാവാക്യം വിളി കെട്ട് ആളുകള്‍ ഓടിക്കൂടിയിരുന്നു ...അങ്ങിനെ കുട്ടി നേതാവ് അറിയപ്പെടുന്ന ഒരാളായി .......

കല്യാണം സംവിധാനം :രവി

2 വര്‍ഷം മുന്‍പ് ...എനിക്ക് വയസ്സ് 24 ...ഞാന്‍ അന്ന് ബാംഗളൂരില്‍ ജോലി ചെയ്യുന്നു ...കൂട്ടുകാരുമായി താമസംഎനിക്ക് നാട്ടില്‍ ഒത്തിരി കൂട്ടുകാരുണ്ട് ....ഒരു കൂട്ടുകാരന്‍ ആളൊരു ടൈലര്‍ ആണ് ...തൃശൂരിലെ
അറിയപെടുന്ന ഒരു ടൈലര്‍ ..സ്വന്തം കട ...നഗരത്തില്‍ ഏറ്റവും അധികം തുന്നല്‍ കൂലി വാങ്ങുന്ന മഹാന്‍അയാള്‍ക്ക് നഗരത്തില്‍ 3 കടകള്‍ ഉണ്ട്. അതൊക്കെ പോട്ടെ ...അയാളും ഞാനും വളരെ അടുത്തസുഹൃത്തുക്കളാണ് ...ഒരു കാര്യം പറയാന്‍ മറന്നു അയാള്‍ എന്ന് പറയുന്ന ആള്‍ക്ക് 38 വയസ്സുണ്ട് .മഹാന്‍റെ കടയില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയും എന്‍റെ സുഹൃത്തും വിവാഹം കഴിക്കാന്‍തീരുമാനിച്ചു ...

ഒരാള്‍ ഹിന്ദു മറ്റേ ആള്‍ ക്രിസ്ത്യനി അതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തിനെ എതിര്‍ത്തു
അങ്ങിനെ പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ കടയിലേക്ക് ജോലിക്ക് വിടാതെ ആയി ...പെണ്‍കുട്ടി വീട്ടില്‍പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു ..എന്‍റെ സുഹൃത്ത്‌ പല വഴികളും നോക്കി പക്ഷെ ഒരു വഴിയും ഇല്ലാതെആയി ...പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്തു പോലും വിടാതെ ആയി ...ഇതൊക്കെ ഫ്ലാഷ് ബാക്ക് ....എനിക്ക്ഒരു ദിവസം രാവിലെ എന്‍റെ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നു ' രവി നീ ഉടനെ വരണം ...ഇന്ന് തന്നെ പുറപ്പെടണംനാളെ നി ഇവിടെ ഉണ്ടാവണം ...വളരെ അത്യാവശ്യമാണ്‌ ...' എനിക്ക് കാര്യം മനസിലായി ..എന്‍റെ ഒപ്പംബാംഗളൂരില്‍ താമസിക്കുന്ന ഒരു കൂട്ടുകാരന്‍ ജോഷി ,അവനും എന്നോടൊപ്പം വന്നു ...അന്ന് തന്നെ വണ്ടി കയറിതൃശ്ശൂരില്‍ പുലര്‍ച്ച 2 മണിയോടെ എത്തി .ജോഷി ആദ്യമായാണു ഇത് പോലുള്ള ഓപറെഷനില്‍ പങ്കെടുക്കാന്‍പോകുന്നത് ..അതിന്‍റെ ഒരു ത്രില്ലിലാണ് അവന്‍... പ്രതിശ്രുതവരന്‍ ആകെ ടെന്‍ഷനില്‍ ആണ് ..അങ്ങിനെ ഞങ്ങള്‍പ്ലാന്‍ ഉണ്ടാക്കി ... .... .. ... ...
എന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയില്ല ...അതുകൊണ്ട് ഞാനും ജോഷിയും ഇവരുടെ വീട്ടിലേക്കു കാറില്‍ പോകുന്നു ഒരു പാക്കറ്റ് മിട്ടായിയും കൊണ്ട് ...എന്‍റെ ചേച്ചിയുടെ കല്യാണം ആണ് , എന്‍റെ ചേച്ചിയും നമ്മുടെ പ്രതിശ്രുത വധുവും കൂട്ടുകാരാണ് എന്ന നുണ പറഞ്ഞു കൊണ്ടാണ് അവരുടെ വീടിലേക്ക്‌ കയറി ചെല്ലേണ്ടത് അങ്ങിനെ പ്രതിശ്രുത വധു വരും ഉമ്മറത്തേക്ക് ...വീട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല ...നമ്മുടെ നായകന്‍ വീടിന്‍റെ പുറകു വശത്ത് ആരും കാണാതെ വണ്ടിയുമായി കാത്തു നില്‍ക്കും ...വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഇവള്‍ നായകന്റെ ഒപ്പം കാറില്‍ കയറും ...ഞാനും ജോഷിയും പെട്ടെന്ന് ഞങ്ങളുടെ കാറിലും കയറി മിന്നിച്ചു വിടണം .....ഇതാണ് പ്ലാന്‍ ...ഫുള്‍
റിസ്ക്‌ ആണ് കാരണം നാട്ടുകാരുടെ കയ്യില്‍ ഞങ്ങളെ കിട്ടിയാല്‍ പിന്നെ പൊടിപോലും ഉണ്ടാവാറില്ല കണ്ടു പിടിക്കാന്‍ ....എന്തായാലും ഞങ്ങള്‍ തീരുമാനിച്ചു ....അങ്ങിനെ നേരം പുലര്‍ന്നു പ്ലാനിലെ പോലെ രാവിലെ 10 മണിയോടെ മിട്ടായിയും ആയി ഞാനും ജോഷിയും പുറപ്പെട്ടു ..ഇവരുടെ വീട് പാടത്തിനു നടുവിലായിട്ടാണ്‌ മഴക്കാലവും ...തൊട്ടു വരമ്പിലൂടെ വേണം കാറ്‌ കൊണ്ടുപോവേണ്ടത് ..വീടിനു കുറച്ചകലെ ഞങ്ങള്‍ വണ്ടി നിര്ത്തി ..വഴിയില്‍ മുഴുവന്‍ ചെളി ...ഞാന്‍ ഉടുത്തിരിക്കുന്നത് മുണ്ടും ..എനിക്കൊരു കാര്യം മനസിലായി ഓടി പോരാന്‍ പറ്റില്ല ...വീഴും ...രണ്ടും കല്പിച്ചു പോയി ..വീട്ടില്‍ കയറി ...സംസാരിച്ചു അവരുടെ വീട്ടുകാരോട് ..അവര്ക്കും സംശയം ഒന്നും ഉണ്ടായില്ല ...നമ്മുടെ
പ്രതിശ്രുത വധു അമ്പലത്തില്‍ പോയിരിക്കയിരുന്നു .. എനിക്ക് തോന്നി എല്ലാം വെള്ളത്തില്‍ ആയി എന്ന് ..2 മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ സുഹൃത്തിന്റെ ഫോണ്‍ വന്നു ...അവളെ വഴിയില്‍ വച്ചു കിട്ടി ..അവര്‍ പോകുന്നു ...നിങ്ങള്‍ വേഗം അവിടെ നിന്നും പോകാന്‍ പറഞ്ഞു ..ഇനിയാണ് തമാശ ..ഈ സമയം വീട്ടുകാര്‍ ആവി പറക്കുന്ന ചായയുമായി മുന്നില്‍ വന്നു ...കൂടെ നേന്ത്ര പഴവും ...ഞാനനെങ്ങില്‍ ചായ നന്നായി ചൂടാരിയിട്ടെ കഴിക്കു ..അല്ലെങ്ങില്‍ വായ പൊള്ളും..ജോഷി ഒന്നും അറിഞ്ഞിട്ടില്ല അവന്‍ അവിടെ ഇരുന്നു നേന്ത്ര പഴം തിന്നാന്‍ തുടങ്ങി ..വീടുകര്‍ മുന്നില്‍ തന്നെ നിന്നു ചേച്ചിയുടെ കല്യാണത്തെ പറ്റി ചോദിക്കുന്നു...എന്‍റെ ഉള്ളില്‍ ചെറിയ ഒരു ഭയം ഉണ്ട് ..കാരണം ഇവള്‍ കാറില്‍ കയറി പോവുന്നത് കണ്ട ആരെങ്ങിലും ഇപ്പൊ ഇവിടെ വന്നു പറയും ..ഞങ്ങളെ സംശയം ആവും ...പിന്നെ ഒന്നും ചിന്തിച്ചില്ല ചൂടു ചായ ഒറ്റ വലിക്കു കുടിച്ചു ...എന്നിട്ട് അവരോട് പറഞ്ഞു ഇനി പോയിട്ട് വേണം മറ്റുള്ളവരെ ക്ഷണിക്കാന്‍ എന്ന് ...അവര് പറയുന്നുണ്ട് അവള്‍ ഇപ്പൊ വരും എന്നിട്ട് പോവാം എന്ന് ...എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവനെയും കൊണ്ടു വേഗം പുറത്തു കടന്നു ...ആ പ്രദേശത്തിന്റെ അതിര്‍ത്തി കടക്കുവോളം ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍...എന്‍റെ വായ പൊള്ളിയ വേദന !!!അങ്ങിനെ ഇതുവരെ എന്‍റെ കൂട്ടുകാര്‍ക്കു നടത്തി കൊടുത്ത മൂന്നാമത്തെ കല്യാണം ....അവര്‍ ഇന്നു സുഖം ആയി ജീവിക്കുന്നു..ഒരു കൊച്ചും ഉണ്ട് പെണ്‍കുട്ടി ... !!എങ്ങിനെ ഉണ്ട്

വേര്‍പാട്

മിഴികള്‍ തുറക്കാതെ ,എന്‍ വിളികള്‍
കേട്ടുണരാതെ ചലനമറ്റെന്‍ മടിയില്‍
കിടക്കുമെന്‍ പൈതലേ ..നീയെന്‍
ചാരെനിന്നും പോയ്‌ മറഞ്ഞതെന്തേ...?

മൃദുവാം നിന്‍ അധരങ്ങളില്‍ അമൃതായ്‌
എന്‍ രക്തം ഒഴുകുമ്പോള്‍ , നിന്‍
വദനത്തില്‍ വിടരുമാ ചെന്തമാരകള്‍
നോക്കി ഞാന്‍ നിര്‍വൃതി പൂണ്ടാതീ
വേദന തന്‍ കയ്പനീരിരക്കുവനോ...?

വര്‍ഷത്തില്‍ യുദ്ധഭേരി മുഴക്കി നീര്‍ത്തുള്ളികളാം
ബാണങ്ങള്‍ പെരുമഴയായ്‌
പെയ്തിറന്ങുമ്പോള്‍ വിതുമ്പും നിന്‍
തളിര്‍മേനിയില്‍ തഴുകി
തരട്ടുപാടിയുറക്കിയെന്‍ മടിത്തട്ടില്‍
വെളുത്തിട്ടും ഉണരാത്തതെന്ദെ എന്‍ ഓമലേ ?

കൊച്ചു നൊമ്പരങ്ങളാല്‍ നിന്‍ നയനങ്ങ
ളില്‍ നിന്നുതിര്‍ന്നു വീഴും ബാഷ്പ കണങ്ങളാല്‍
ഉരുകുമെന്‍ മനസ്സില്‍ സന്തോഷത്തിന്‍
പീലികള്‍ വിടര്‍ത്തിയാടും നിന്‍ പുഞ്ചിരികള്‍
ഇനിയും തെളിയുകയില്ലല്ലോ ?

വിടരാതെ അടര്‍ന്നുവീണൊരു പാരിജതമേ
വേദനതന്‍ ഭ്രാന്തതാളങ്ങള്‍ അലയാടിക്കുമെന്നുള്ളില്‍
വേര്‍പാടിന്‍ വ്യഥകളാല്‍ നീറുമീ
കനല്‍കൂമ്പാരത്തില്‍ ആശ്വാസത്തിന്‍ മധുകണമായി
പെയ്തിരങ്ങു എന്‍ കുരുന്നെ ....

താലോലിക്കാന്‍ വെതുമ്പുമെന്‍ കരങ്ങളെ
സ്നേഹമാം ചുംബനങ്ങളില്‍ നിറക്കുവാന്‍
വിണ്ണില്‍നിന്നിറങ്ങി വരു‌‌ കൊച്ചു താരകമേ .....

ഉല്ലാസിന്‍റെ മൂക്ക്

അടുത്ത ഒരു സംഭവം പറയാം ... എന്‍റെ വയസ്സ് 5. എന്‍റെ അമ്മയുടെ ചേട്ടന്‍ ബോംബയില്‍ ആയിരുന്നു. എന്നേക്കാള്‍ 3 വയസ്സ് മൂത്തതായിരുന്നു അവരുടെ മകന്‍ ഉല്ലാസ്. എന്‍റെ കൂട്ടുകാരന്‍. പക്ഷെ പുള്ളിക്കാരന് കേരളത്തെക്കുറിച്ച് അത്ര ധാരണ ഇല്ലായിരുന്നു. അങ്ങനെ മാര്‍ച്ചുമാസം അവസാനത്തോടെ അവര്‍ നാട്ടിലേക്കു വന്നു.ഞങ്ങള്‍ ഒളിച്ചുകളിയും മാങ്ങാ പൊട്ടിക്കലും ഒക്കെയായി നടന്നു . അപ്പോളാണ് വീണ്ടും എന്‍റെ തലയില്‍ ചെകുത്താന്‍ പുതിയ ബുദ്ധിയുമായി വന്നത് ..നാട്ടില്‍ ഒരു ചെടിയുണ്ട് തുമ്പ എന്ന് വിളിക്കും അതിന്ടെ ഇല ഭയങ്കര ചൊറിച്ചില്‍ ഉണ്ടാക്കും .ഉല്ലസിന് അത് അറിയില്ലായിരുന്നു. ഞാന്‍ അവനോടു പറഞ്ഞു ഈ ചെടിയുടെ ഇല നല്ലതാണു നല്ല മണമാണ് എന്നൊക്കെ പറഞ്ഞു ഒരു ഇല പൊട്ടിച്ചു അവന്‍റെ മൂക്കില്‍ വച്ചു തേച്ചു ..കുറച്ചുകഴിഞ്ഞപ്പോള്‍ ബോംബെ സ്റ്റൈല്‍ ഇടിയുടെ സ്വാദ് ഞാന്‍ അറിഞ്ഞു..പിന്നീടൊരിക്കല്‍ എന്‍റെ നാട്ടില്‍ ഒരു ആശാരി ഉണ്ട് .തലയ്ക്കു കുറച്ചു സുഖ കുറവുണ്ട് .ചെരുപ്പക്കാരോക്കെ അയാളെ കാണുമ്പൊള്‍ ടിഇര്ര്ര്ര്‍ ടര്ര്ര്ര്ര്‍ എന്ന് വിളിക്കും ഇതു കേട്ടാല്‍ ആശാരി ഉളി കൊണ്ടു ഓടിവരും കുറെ തെറികള്‍ പറയും കല്ലെടുത്ത്‌ ഏറിയും ..ഇതൊക്കെ എനിക്കറിയാമായിരുന്നു ..വീണ്ടും ഞാനും ഉല്ലാസും കൂടെ റോഡിലുടെ നടക്കുകയായിരുന്നു ..അപ്പോളാണ് ഈ ആശാരി മുന്നില്‍ അവതരിച്ചത് ..വീണ്ടും ചെകുത്താന്‍ എന്‍റെ തലയില്‍ ബുദ്ധി പറഞ്ഞു തന്നു .. ഞാന്‍ പതുക്കെ ടിഇര്ര്ര്ര്ര്ര്‍ എന്ന് വിളിച്ചു അത് ആശാരി കേട്ടില്ല എന്നിട്ട് ഉല്ലസുമയി ബെറ്റ് വച്ചു .. ഞാന്‍ പറഞ്ഞു അവനെകൊണ്ട് ഈ ശബ്ദം ഉണ്ടാക്കാനാവില്ല എന്ന് .. എന്നിട്ട് അവനോടു പറഞ്ഞു നിനക്കു കഴിവുന്ടെങ്ങില്‍ ഉച്ചത്തില്‍ ഈ ശബ്ദം ഉണ്ടാക്കാന്‍ .. കുറച്ചു വാശിയില്‍ ആയിരുന്ന അവന്‍ വേറെ ഒന്നും ചിന്തിച്ചില്ല ..നല്ല ഉച്ചത്തില്‍ കണ്ണടച്ച് ഈ ശബ്ദം ഉണ്ടാക്കി.. കണ്ണ് തുറന്നു നോക്കുമ്പോള്‍ എന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.പോരാഞ്ഞ് ഈ ആശാരി വടിയും കല്ലും ഉളിയുമൊക്കെയായി തെറിയും പറഞ്ഞു ഇവന്‍റെ നേരെ ഓടിവരുന്നു ....അവനും ജീവനും കൊണ്ടു ഓടി.. ആ സംഭവത്തോടെ ഞാന്‍ എന്തെങ്ങിലും അവനോടു പറഞ്ഞാല്‍ 2 വട്ടം ആലോചിച്ചേ അവന്‍ ചെയ്യു..ഇപ്പോള്‍ പുള്ളിക്കാരന്‍ കല്യാണം ഒക്കെ കഴിച്ചു ഇവിടെ എന്‍റെ അടുത്ത് ബാംഗളൂരില്‍ തന്നെ ഉണ്ട് ....

പാവം കോഴി

അടുത്ത ഒരു സംഭവം പറയാം ... എനിക്ക് ഇത്തിരികൂടി പ്രായമായി ഒരു 4 വയസ്സ്... എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് .എന്നേക്കാള്‍ ഒരു വയസ്സ് മൂത്തത്
ഇതുവരെ ഞാന്‍ ചേച്ചി എന്ന് വിളിച്ചിട്ടില്ലെന്നു മാത്രം...ഒരു ഡോക്ടറുടെ വീടായതുകൊണ്ട്‌ സിരിഞ്ഞ്ചും സൂചിയും ഇഷ്ടം പോലെ ഉണ്ടായിരുന്നു.. അന്ന് വീട്ടില്‍ മുട്ടയിടുന്ന 5 നല്ല തടിച്ചി കൊഴികളുണ്ടായിരുന്നു. അന്നോക്കെ ഞങ്ങളുടെ പ്രധാന പരിപാടി പല മരുന്നുകളും മിക്സ് ചെയ്യും.പുതിയ എന്തെങ്ങിലും ഉണ്ടാവും എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു.. അന്ന് ഞങ്ങള്ക്ക് തോന്നി കോഴിക്കു എന്തെങ്ങിലും മരുന്ന് കുത്തിവക്കാം ..കോഴി 2 മുട്ട വീതം ഇട്ടാലോ? അങ്ങനെ എല്ലാവരും ഉച്ചക്ക് ഉറങ്ങിയപ്പോള്‍ ഒരു കോഴിയെ ബുദ്ധിമുട്ടി പിടിച്ചു അതിന്ടെ ചന്ദിക്കു നോക്കി ഏതോ ഒരു മരുന്ന് കുത്തിവച്ചു.. ആരോടും പറഞ്ഞില്ല ...പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്ക്ക് പേടിയായി കോഴി ചത്താലോ? ഭാഗ്യം പിറ്റേ ദിവസം നോക്കിയപ്പോള്‍ ചത്തിട്ടില്ല പക്ഷെ 2 മുട്ടയും ഇട്ടിട്ടില്ല...
അതുപോലെ ഞങ്ങളുടെ വീടിന്ടെ അരികില്‍ ഒരു ഉങ്ങ്(തണല്‍ മരം ) ഉണ്ടായിരുന്നു ..അതില്‍ ഒരു കിളി കൂട് കൂട്ടിയിരുന്നു .ഞങ്ങള്‍ ഇടക്കിടെ എത്തിനോക്കും മുട്ടയിട്ടോ എന്നറിയാന്‍ ..അങ്ങിനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുട്ടയിട്ടു ..നല്ല വെളുത്ത 4 കുഞ്ഞു മുട്ട ..അപ്പോളാണ് എനിക്ക് വേറെ ബുദ്ധി തോന്നിയത് . മുട്ടകളില്‍ പല നിറങ്ങള്‍ പൂശിയാലോ എന്ന് ..അപ്പോള്‍ മുട്ട വിരിയുമ്പോള്‍ പല നിറത്തിലുള്ള കിളികള്‍ ഉണ്ടാവുമല്ലോ ....ഞാന്‍ അതും ചെയ്തു... അങ്ങനെ ഈ ലോകത്തിലേക്ക്‌ വരാനിരുന്ന 2 കിളികളെ ജനിക്കാന്‍ അനുവദിച്ചില്ല.....(തുടരും)

ഞാന്‍ ...എന്‍റെ ജനനം


ഞാന്‍ രവി ടോം .ഞാനൊരു സാഹിത്യകാരനല്ല ഈ ബ്ലോഗ്ഗില്‍ നിങ്ങള്‍ക്കു അറിവ് പകരുന്നതോ ശുദ്ധമായ മലയാള ഭാഷയോ കാണാന്‍ കഴിയില്ല എല്ലാവരും ക്ഷമിക്കണം ..ഇതു എന്‍റെ ജീവിതമാണ്‌. കഷ്ടപാടില്‍ നിന്നും ഉയര്ന്നു വന്നു വലിയവനായ കഥയൊന്നും അല്ല. നിങ്ങള്‍ തന്നെ തിരുമാനിക്കുക..ഇതു എന്താണെന്നു

എന്‍റെ ജനനം 1983 ജൂണ്‍ മാസം 16 നു മകം നക്ഷത്രത്തിലാണ് (അമ്മ എപ്പോളും പറയും അതാണ് എനിക്ക് മീശ വരാത്തതെന്ന് ) ജനിച്ചത്‌ ഉദിചെഴുന്നേറ്റു സുര്യന്‍ ശോഭിച്ചു നില്ക്കുന്ന സമയത്തായതിനാല്‍ എന്‍റെ പിതാശ്രീ രവി എന്ന് വിളിച്ചു. ഇവന്‍ വളര്ന്നു വലുതാകുമ്പോള്‍ സുര്യനെ പോലെ ശോഭിക്കട്ടെ എന്ന് കരുതിയാണ് രവി എന്ന പേരു നല്കിയത് പക്ഷെ പുള്ളിക്കാരന് തെറ്റ് പറ്റി . അത് വയനകാര്‍ക്ക് കുറച്ചു കഴിഞ്ഞാല്‍ മനസിലാകും.. എന്‍റെ അച്ഛന്‍ ഒരു നാട് മുഴുവന്‍ ബഹുമാനിക്കുന്ന നാട്ടുകാരുടെ സ്വന്തം ഡോക്ടര്‍.പേരുകേട്ട തറവാട്ടിലെ ഒരംഗം . അമ്മ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടി വിദ്യാര്‍ത്ഥികളെ
ആദം സ്മിത്താണ് എടിസനെക്കളും വലിയവന്‍ എന്ന് പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമായിരുന്ന ടീച്ചര്‍. എന്തോ ഇതിന്‍റെ ഇടയിലേക്കാണ്‌ തമ്പുരാന്‍ എന്നെ ഇട്ടു കൊടുത്തത്. ചെന്നായ കൂട്ടിലേക്ക് ആട്ടിന്‍ കുട്ടിയെ ഇട്ടതാണെന്ന് നിങ്ങള്‍ക്കു തോന്നും അങ്ങിനെയല്ല ഉണ്ടായത്. അവരുടെ സ്വര്‍ഗത്തിലേക്ക് ഒരു ചെകുത്താന്‍ വന്നു കേറി..
വളരെയധികം നെല്‍കൃഷി ഉണ്ടായിരുന്ന ഒരു തറവാടാണ് ഞങ്ങളുടേത്. ഒരു കൊയ്ത്തുകാലം കഴിഞ്ഞു കറ്റകളെല്ലാം മെതിച്ചു (നെല്‍മണികള്‍ വേര്‍പെടുത്തി ) വൈക്കോല്‍ കന്നുകള്‍ (ചെറിയ വൈക്കോല്‍ കൂട്ടങ്ങള്‍ )
വീടിന്‍റെ പുറകുവശത്ത് കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.ആ കൊയ്ത്തിലെ മുഴുവന്‍ വൈക്കോലും അവിടെ കൂമ്പാരമായി കിടന്നിരുന്നു ..അതിലാണ് 3 വയസ്സില്‍ ഞാന്‍ ആദ്യമായി തീപ്പട്ടി കത്തിക്കാന്‍ പഠിച്ചത്. അതും എല്ലാവരും ഉച്ചയുണ് കഴിഞ്ഞു കിടക്കുമ്പോള്‍. ഞാന്‍ ആദ്യം ഒരു പേപ്പര്‍ കയ്യില്‍ പിടിച്ചു അതാണ് കത്തിച്ചത് പിന്നെ കയ്യ് പൊള്ളിയപ്പോള്‍ ആ പേപ്പര്‍ വൈക്കൊലിലേക്ക് ഇട്ടു അത് കത്തുന്നത് കണ്ടപ്പോള്‍ മൂടി വക്കാന്‍ വേണ്ടി വേറെ വൈക്കോല്‍ കന്നുകള്‍ അതിന്റെ മുകളിലേക്കിട്ടു അത്രയേ ഞാന്‍ ചെയ്തുള്ളൂ..പിന്നെ പേടിയായി വേഗം വീട്ടിനകത്തേക്ക്‌ പോയി ഉറങ്ങിയ പോലെ കിടന്നു .. പിന്നെ ഞാന്‍ കേള്‍ക്കുന്നത് ബഹളവും ഓളികളും വെള്ളത്തിന്റെ ശബ്ദവും മാത്രമായിരുന്നു...കുറെ കഴിഞ്ഞു ഞാന്‍ ചെന്നു നോക്കുമ്പോള്‍ ഭാഗ്യത്തിന് ഒരു കറ്റ വൈകോല്‍ പോലും അവശേഷിച്ചിരുന്നില്ല .. അന്ന് ചെകുത്താന്‍ മാരെ പേടിയായിരുന്നു എനിക്ക് അതുകൊണ്ട് വേഗം അമ്മയോട് സത്യം പറഞ്ഞു..



web copy writer
web copy writer